രാജ്യാന്തരം

'വലിപ്പത്തിലോക്കെ എന്ത്', പെരുമ്പാമ്പിനെ അപ്പാടെ വിഴുങ്ങുന്ന രാജവെമ്പാല; അമ്പരപ്പിക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പെരുമ്പാമ്പിനെ വിഴുങ്ങുന്ന പാമ്പ്!, കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. എന്നാല്‍ പെരുമ്പാമ്പിനെ അപ്പാടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

സിങ്കപ്പൂരിലെ സുങ്കേ ബുലോ വന്യജീവി സങ്കേതത്തിലാണ് സംഭവം. നേച്ചര്‍ ഫോട്ടോഗ്രാഫര്‍ ജിമ്മി വോങ്ങിന്റെ ക്യാമറയിലാണ് അത്ഭുത കാഴ്ച പതിഞ്ഞത്. പെരുമ്പാമ്പിനെ ഒന്നോടെ വിഴുങ്ങുന്ന രാജവെമ്പാലയുടെ കാഴ്ചയാണ് ജിമ്മിയെയും സംഘത്തെയും എതിരേറ്റത്.

രാജവെമ്പാലയെ പിന്തുടര്‍ന്നെത്തിയ ജിമ്മിയും സംഘവും കണ്ടത് ജീവനറ്റു കിടക്കുന്ന പെരുമ്പാമ്പിനെയാണ്. റെറ്റിക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ മുന്‍പ് തന്നെ രാജവെമ്പാല ആക്രമിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് നിഗമനം. 7 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ് രാജവെമ്പാല വിഴുങ്ങാന്‍ തുടങ്ങിയത്.

5.4 മീറ്റര്‍ മാത്രം നീളമുള്ള രാജവെമ്പാലയാണ് അതിലധികം നീളമുള്ള പെരുമ്പാമ്പിനെ വിഴുങ്ങാന്‍ തുടങ്ങിയത്.ഇവിടെ നിന്നും ജിമ്മി വോങ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളും ദൃശ്യവുമാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 45 മിനിറ്റ് എടുത്താണ് രാജവെമ്പാല പെരുമ്പാമ്പിനെ പൂര്‍ണമായും വിഴുങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി