രാജ്യാന്തരം

ഗോള്‍ഫ് മൈതാനത്ത് 'നടക്കാനിറങ്ങിയത്' കൂറ്റന്‍ മുതല; പരിഭ്രാന്തിയില്‍ ഓടിമാറി നാട്ടുകാര്‍ - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോയില്‍ ജനവാസ കേന്ദ്രത്തില്‍ ഗോള്‍ഫ് മൈതാനത്തിലൂടെ നടക്കാനിറങ്ങിയ കൂറ്റന്‍ മുതലയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. 15 അടി നീളമുള്ള മുതലയുടെ ദൃശ്യങ്ങള്‍ കാന്‍കണ്‍ നഗരത്തില്‍ സന്ദര്‍ശനത്തിനെത്തിയ അരിസോണാ സ്വദേശികളായ സംഘമാണ് പകര്‍ത്തിയത്.

ഡ്രീംസ് പ്ലായ മുജേറസ് ഗോള്‍ഫ് റിസോര്‍ട്ടില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായ സ്ഥലത്ത് അസാധാരണ വലിപ്പമുള്ള മുതലയെ കണ്ടതോടെ അവിടെ ഗോള്‍ഫ് കളിക്കാന്‍ എത്തിയവര്‍ ആശങ്കയിലായി. എന്നാല്‍ മനുഷ്യരുടെ സാമീപ്യമൊന്നും കൂസാതെയായിരുന്നു മുതലയുടെ നടത്തം . ഇതോടെ മുതല തങ്ങളെ ആക്രമിക്കുമോ എന്ന പരിഭ്രാന്തിയിലായി ആളുകള്‍. മുതലയുടെ സമീപത്തുനിന്നും ഇവര്‍ ഓടിമാറുകയും ചെയ്തു. 

എന്നാല്‍ മുതലയെ മറികടന്ന് മാത്രമേ ഇവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നുള്ളൂ.  ഇതോടെ  എന്തു ചെയ്യണമെന്നറിയാതെ  പരിഭ്രമിച്ചു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ മുതല സാവധാനം മൈതാനത്തിലൂടെ നടന്നകലുന്നതാണ് ദൃശ്യങ്ങളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു