രാജ്യാന്തരം

ഓടുന്ന വിമാനത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടി യാത്രക്കാരന്‍, കോക്ക്പിറ്റില്‍ കയറാന്‍ ശ്രമം; സര്‍വീസ് ഡോര്‍ വഴി താഴേക്ക്, ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ റണ്‍വേയില്‍ നിന്ന് ചലിച്ചു തുടങ്ങിയ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടിയ യാത്രക്കാരനെ പിടികൂടി. വീഴ്ചയില്‍ പരിക്കുപറ്റിയ യാത്രക്കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ലോസ്ആഞ്ചലസ് വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രമുഖ വിമാനക്കമ്പനിയായ സ്‌കൈവെസ്റ്റിന്റെ യൂണൈറ്റ് എക്‌സ്പ്രസ് വിമാനത്തില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേയ്ക്ക് ചാടിയത്. ഗേറ്റില്‍ നിന്ന് പുറപ്പെട്ട ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ ചാടുകയായിരുന്നു. കോക്ക്പിറ്റില്‍ അനധികൃതമായി കയറാന്‍ ശ്രമിച്ച ശേഷം സര്‍വീസ് ഡോര്‍ വഴിയാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ താഴേക്ക് ചാടിയത്.

ടാക്‌സിവേയില്‍ വച്ച് വിമാനത്താവള അധികൃതര്‍ യാത്രക്കാരനെ പിടികൂടി. വീഴ്ചയില്‍ പരിക്കുപറ്റിയ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ യൂണൈറ്റഡ് എക്‌സ്പ്രസ് വിമാനം സര്‍വീസ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം