രാജ്യാന്തരം

എത്രവിളിച്ചിട്ടും ഉണര്‍ന്നില്ല, അമ്മയാനയ്ക്ക് പരിഭ്രമം; പിന്നെ സംഭവിച്ചത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ടിക്കളിച്ചു തളര്‍ന്ന് നിലത്തുകിടന്ന് ഉറങ്ങിയ ആനക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വീണ്ടും വൈറലാകുന്നു. അല്‍പ്പസമയം കഴിഞ്ഞിട്ടും ആനക്കുട്ടി പ്രതികരിക്കാതെ വന്നതോടെ, അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ടെയാണ് രസകരമായ ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.അമ്മയാനയോടൊപ്പം ഓടിക്കളിച്ച കുട്ടിയാന കുറച്ചു കഴിഞ്ഞപ്പോള്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.ആനക്കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടിയും മറ്റും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടര്‍ന്നു. 

ആനക്കുട്ടി ഉണരാതെ വന്നതോടെ ഭയന്ന അമ്മയാന അല്‍പസമയം അവിടെ തുടര്‍ന്നശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മയാനയ്‌ക്കൊപ്പമെത്തിയ ജീവനക്കാര്‍ ആനക്കുട്ടിയെ ശരീരത്തില്‍ തട്ടിയതോടെ കുട്ടിയാന ഉറക്കം വിട്ടുണര്‍ന്നു. പഴയതുപോലെ തന്നെ തുള്ളിച്ചാടി അമ്മയാനയുടെ അരികിലേക്ക് ഓടിച്ചെന്നു. ആനക്കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍