രാജ്യാന്തരം

മലയില്‍ നിറയെ സ്വര്‍ണം, ഒഴുകിയെത്തി നാട്ടുകാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബ്രസാവില്‍: ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തി. മലയിലെ മണ്ണില്‍ ഭൂരിഭാഗവും സ്വര്‍ണമാണെന്ന വിവരം ലഭിച്ച നാട്ടുകാര്‍ മലയില്‍ തടിച്ചുകൂടി. നാട്ടുകാര്‍ മണ്ണ് കോരി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് സംഭവം. ലുഹിഹിയിലെ മലയിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. വിവരം അറിഞ്ഞ് ഗ്രാമവാസികള്‍ തടിച്ചുകൂടി. പാത്രങ്ങളിലും മറ്റുമായി മണ്ണ് കോരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ക്രമസമാധാനപ്രശ്‌നത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സ്വര്‍ണഖനനം നിരോധിച്ചു.

പ്രദേശവാസികള്‍ തൂമ്പയും മറ്റു പണിയായുധങ്ങളും ഉപയോഗിച്ച് മണ്ണ് കോരിയെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചിലര്‍ വെറും കയ്യോടെയും മണ്ണ് കോരിയെടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ