രാജ്യാന്തരം

പിന്നില്‍ കൊലയാളി തിമിംഗലങ്ങള്‍; യാത്രാബോട്ടിലേക്ക് എടുത്തുചാടി പെന്‍ഗ്വിന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തിമിംഗലത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ യാത്രക്കാര്‍ നിറഞ്ഞ ബോട്ടിലേക്ക് ചാടി രക്ഷപ്പെട്ട പെന്‍ഗ്വിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരുകൂട്ടം കൊലയാളി തിമിംഗലങ്ങളുടെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു പെന്‍ഗ്വിന്റെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.

അന്റാര്‍ട്ടിക്കയിലെ ഗര്‍ലാക് കടലിടുക്കില്‍ നിന്നും പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ജെന്റുവിഭാഗത്തില്‍പ്പെട്ട പെന്‍ഗ്വിനെ ഒരുകൂട്ടം കൊലയാളി തിമിംഗലങ്ങള്‍ ആക്രമിക്കാനായി പിന്തുടരുന്നതും യാത്രക്കാര്‍ നിറഞ്ഞ ബോട്ടിലേക്ക് സ്വയരക്ഷയ്ക്കായി പെന്‍ഗ്വിന്‍ ചാടി കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്താമാണ്.പെന്‍ഗ്വിനെയും പിന്തുടര്‍ന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെയും കണ്ടതോടെ യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 

ഏറെനേരം ബോട്ടിന് ചുറ്റും നീന്തി രക്ഷപ്പെടാന്‍ പെന്‍ഗ്വിന്‍ ശ്രമിച്ചെങ്കിലും തിമിംഗലങ്ങള്‍ വിടാതെ പിന്തുടരുകയായിരുന്നു. ഇടയ്ക്കു വച്ച് ബോട്ടിലേക്ക് ചാടിക്കയറാന്‍ പെന്‍ഗ്വിന്‍ ഒരു ശ്രമം നടത്തിയെങ്കിലും വശങ്ങളില്‍ ഇടിച്ചു കടലിലേക്കു തന്നെ വീണു. വീണ്ടും ഏറെ ദൂരം പോയശേഷം തിരികെ വന്ന പെന്‍ഗ്വിന്‍ രണ്ടാംതവണ ബോട്ടിലേക്കു ചാടിക്കയറുകയായിരുന്നു. വീണ്ടും കടലിലേക്ക് വീഴാതെ യാത്രക്കാര്‍ പെന്‍ഗ്വിനെ ബോട്ടിനുള്ളിലേക്ക് കയറ്റുന്നതും ദൃശ്യത്തില്‍ കാണാം.

എന്നാല്‍ ബോട്ടില്‍ കയറി രക്ഷപ്പെട്ട പെന്‍ഗ്വിനെ പെട്ടെന്നു വിട്ടുകളയാന്‍ തിമിംഗലങ്ങളും തയാറായിരുന്നില്ല. അവ കുറച്ചുദൂരം ബോട്ടിന് പിന്നാലെ കൂടി. ഒടുവില്‍ ഇരയെ തിരികെ കിട്ടാന്‍ സാധ്യതയില്ലെന്ന് മനസ്സിലായതോടെയാണ് തിമിംഗലങ്ങള്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും