രാജ്യാന്തരം

12 സെന്റിമീറ്റര്‍ നീളമുള്ള 'വാല്‍', അറ്റത്ത് പന്ത് പോലെ ഉരുണ്ടഭാഗം; 'അപൂര്‍വ്വ' കുഞ്ഞ്, ഞെട്ടി ശാസ്ത്രലോകം 

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: കുട്ടികളുടെ മെഡിക്കല്‍ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായി ബ്രസീലില്‍ ജനിച്ച കുഞ്ഞിന് 'വാല്‍'. 12 സെന്റിമീറ്റര്‍ നീളമുള്ള വാലിന്റെ ആകൃതിയിലുള്ള ശരീരഭാഗവുമായാണ് കുഞ്ഞ് ജനിച്ചത്. അറ്റത്ത് പന്ത് പോലെ ഉരുണ്ടഭാഗത്തോട് കൂടിയ വാല്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

വാലിന് സമാനമായ ശരീരഭാഗവുമായി കുഞ്ഞ് ജനിച്ചത് മെഡിക്കല്‍ വിദഗ്ധരെ ഞെട്ടിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.  ഫോര്‍ട്ടലേസ നഗരത്തിലെ കുട്ടികളുടെ ആശുപത്രിയായ ആല്‍ബര്‍ട്ട് സാബിനിലാണ് കുട്ടി ജനിച്ചത്. വാലുമായി ജനിച്ച കുഞ്ഞിന്റെ ചിത്രം ജേര്‍ണല്‍ ഓഫ് പീഡിയാട്രിക് സര്‍ജറി കേസ് റിപ്പോര്‍ട്ടില്‍ പ്രസിദ്ധീകരിച്ചു.

മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ശരീരത്തിലെ വാലിന് സമാനമായ ശരീരഭാഗം പരിശോധനയ്ക്ക് വിധേയമാക്കി. അല്‍ട്രാ സൗണ്ട് സ്‌കാനില്‍ ആശങ്കപ്പെടേണ്ടതായി ഒന്നും കണ്ടെത്തിയില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്നാണ് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. ഗര്‍ഭസ്ഥ ശിശുവില്‍ ഇത്തരത്തില്‍ വാലിന് സമാനമായ ശരീരഭാഗം കാണാറുണ്ട്. എന്നാല്‍ ശരീരത്തിന് അകത്തേയ്ക്ക് തന്നെ ചുരുങ്ങി പോകുന്നതാണ് പതിവ്. എന്നാല്‍ വാല് പോലെ ശരീരഭാഗം വളരുന്നത് അപൂര്‍വ്വം കേസുകളില്‍ മാത്രമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുട്ടികളുടെ മെഡിക്കല്‍ ചരിത്രത്തില്‍ ഇത്തരത്തില്‍ 40 കേസുകള്‍ മാത്രമാണ്് ലോകവ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോശങ്ങളും രക്തകുഴലുകളും അടങ്ങുന്നതാണ് ഇത്തരം ശരീരഭാഗമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി