രാജ്യാന്തരം

കോവിഡ് വ്യാപനം രൂക്ഷം; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ

സമകാലിക മലയാളം ഡെസ്ക്

വിയന്ന: കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഓസ്ട്രിയ. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് ലോക്ക്ഡൗണായിരിക്കുമെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷെല്ലന്‍ബര്‍ഗാണ് പ്രഖ്യാപിച്ചത്. 

യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ് വ്യാപിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ പുനഃസ്ഥാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായും ഓസട്രിയ മാറി. 

തിങ്കളാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് രാജ്യം അടിച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പത്ത് ദിവസം കഴിഞ്ഞ വൈറസ് വ്യാപനത്തിന്റെ തോത് വിലയിരുത്തി തീരുമാനം എടുക്കുമെന്ന് ഷെല്ലന്‍ബര്‍ഗ് വ്യക്തമാക്കി. 

മാസങ്ങളോളം ബോധവത്കരണം നടത്തിയിട്ടും ആളുകളില്‍ പലരും വാക്‌സിന്‍ കൃത്യമായി എടുക്കാന്‍ തയ്യാറായിട്ടില്ല. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കാനാണ് ശ്രമം- ഷെല്ലന്‍ബര്‍ഗ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

വാഹനവില്‍പ്പന കുതിച്ചുകയറി; ടാറ്റ മോട്ടേഴ്‌സിന്റെ ലാഭത്തില്‍ വന്‍വര്‍ധന, ലാഭവീതം ആറുരൂപ

കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

ശബരിമല മാസപൂജ:താല്‍ക്കാലിക പാര്‍ക്കിങിന് അനുമതി, കൊടികളും ബോര്‍ഡും വെച്ച വാഹനങ്ങള്‍ക്ക് ഇളവ് വേണ്ടെന്നും ഹൈക്കോടതി

ബുംറയെ പിന്തള്ളി ഹര്‍ഷല്‍ പട്ടേലിന്റെ വിക്കറ്റ് വേട്ട