രാജ്യാന്തരം

തലയില്‍ പിടിത്തമിട്ട് വരിഞ്ഞുമുറുക്കി, വാശിയേറിയ പോരാട്ടം; റാറ്റില്‍ സ്‌നേക്കിനെ വിഴുങ്ങി കിങ് സ്‌നേക്ക് - വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ?, പറയുകയും വേണ്ട!. ഇപ്പോള്‍ വിഷപ്പാമ്പുകളുടെ പോരാട്ട ദൃശ്യമാണ് വൈറലാകുന്നത്. ചിലയിനം പാമ്പുകള്‍ മറ്റ് വിഭാഗത്തില്‍ പെട്ട പാമ്പുകളെ ആഹാരമാക്കാറുണ്ട്. ആ ഗണത്തില്‍ പെട്ട പാമ്പാണ് കിങ് സ്‌നേക്കുകള്‍.

 യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജോര്‍ജിയയിലെ ഡെക്സ്റ്ററിലുള്ള വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് ബ്രാന്‍ഡി ജോണ്‍സണ്‍ വഴിയുടെ മധ്യത്തിലൂടെ ഇഴഞ്ഞുപോകുന്ന പാമ്പുകളെ കണ്ടത്. ഉടന്‍ തന്നെ മൊബൈലില്‍ ഇവയുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. ജോര്‍ജിയയിലെ വൈല്‍ഡ് ലൈഫ് റിസോഴ്‌സ് ഡിവിഷനാണ് ഫെയ്‌സ്ബുക്കിലൂടെ ദൃശ്യം പങ്കുവച്ചത്.

റാറ്റില്‍ സ്‌നേക്കിനെ ലക്ഷ്യമാക്കിയായിരുന്നു കിങ്‌സ്‌നേക്കിന്റെ യാത്ര. കറുപ്പു നിറത്തില്‍ വെളുത്ത വരകളുള്ള വലിയ പാമ്പുകളാണ് കിങ് സ്‌നേക്കുകള്‍. ഇരയെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുന്നതാണ് ഇവയുടെ രീതി. ജോര്‍ജിയയില്‍ കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തില്‍ പെട്ട പാമ്പുകളാണ് ഇവ. റാറ്റില്‍ സ്‌നേക്കിന് സമീപമെത്തിയതും അതിന്റെ തലയില്‍ പിടുത്തമിട്ട് വരിഞ്ഞുമുറുക്കിയതും ഒരുമിച്ചായിരുന്നു. കിങ് സ്‌നേക്കിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ റാറ്റില്‍ സ്‌നേക്ക് ശ്രമിച്ചെങ്കിലും ഒടുവില്‍ കിഴങ്ങേണ്ടിവന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി