രാജ്യാന്തരം

അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനം; രസതന്ത്രത്തിനുള്ള നൊബേല്‍ രണ്ടുപേര്‍ പങ്കിട്ടു

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്‌ഹോം: 2021ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ബെഞ്ചമിന്‍ ലിസ്റ്റും ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്‌കാരം പങ്കിട്ടത്. അസന്തുലിതമായ ജൈവ ദ്രവീകരണത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇരുവരും അവാര്‍ഡിന് അര്‍ഹരായത്.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേരാണ് പങ്കിട്ടത്. സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരാണ് പുരസ്‌കാരം നേടിയത്.ആഗോള താപനത്തെ കുറിച്ചുള്ള ഇവരുടെ പഠനമാണ് ശ്രദ്ധ ആകര്‍ഷിച്ചത്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നുമാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പങ്കിട്ടത്. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്

ശരീരോഷ്മാവിനെയും സ്പര്‍ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും