രാജ്യാന്തരം

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റൺ: മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ ലൂഥർ പവൽ അന്തരിച്ചു. 84 വയസ്സായിരുന്നു. ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. 

കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി

കറുത്ത വർഗ്ഗക്കാരനായ ആദ്യത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്നു കോളിൻ പവൽ. 1937 ഏപ്രിൽ 5 ന് ന്യൂയോർക്കിലെ ഹാർലെമിൽ ജനിച്ചു. ജമൈക്കൻ കുടിയേറ്റക്കാരായിരുന്നു പവലിന്റെ മാതാപിതാക്കൾ. പവൽ ന്യൂയോർക്കിലെ സിറ്റി കോളജിലെ സ്‌കൂളിൽ പഠനം. 1958 ൽ ബിരുദം നേടിയ അദ്ദേഹം യുഎസ് ആർമിയിൽ പ്രവേശിച്ചു. നീണ്ട 35 വർഷം രാജ്യത്തിനായി സേവനം ചെയ്ത പവൽ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് രണ്ടു തവണ പരുക്കേറ്റു.1960 കളിൽ ദക്ഷിണ വിയറ്റ്‌നാമിൽ സേവനമനുഷ്ഠിക്കുമ്പോഴാണ് ഇത്. 

റൊണാൾഡ് റീഗൻ യു എസ് പ്രസിഡന്റായിരുന്ന കാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു പവൽ. 1989 ൽ എച്ച് ഡബ്ല്യു ബുഷ് പ്രസിഡന്റായ കാലത്ത് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ പദവി വഹിച്ചു. 1996 ലെ തിരഞ്ഞെടുപ്പിൽ പവലിനെ പ്രസിഡന്റ് സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയെങ്കിലും അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു. ജോർജ് ബുഷ് പ്രസിഡന്റായപ്പോൾ 2011ൽ അദ്ദേഹം യു എസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം