രാജ്യാന്തരം

പെയിന്റിങ് തൊഴിലാളികളെ 26ാം നിലയിൽ നിന്ന് വീഴ്ത്തി കൊല്ലാൻ യുവതിയുടെ ശ്രമം! തലനാരിഴയ്ക്ക് രക്ഷപ്പെടൽ; ഞെട്ടിക്കുന്ന വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: ബഹുനില കെട്ടിടത്തിന്റെ 26ാം നിലയിൽ നിന്ന് പെന്റിങ് തൊഴിലാളികളെ താഴെ വീഴ്ത്തി കൊല്ലാൻ യുവതിയുടെ ശ്രമം. ബഹുനില പാർപ്പിട സമുച്ചയത്തിന്റെ 26ാം നിലയിൽ പെയിന്റിങിനെത്തിയ രണ്ട് തൊഴിലാളികളെയാണ് സേഫ്റ്റി റോപ്പ് മുറിച്ച് കെട്ടിടത്തിലെ താമസക്കാരിയായ യുവതി താഴെ വീഴ്ത്തി കൊല്ലാൻ ശ്രമിച്ചത്. രണ്ട് പേരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. 

തായ്‌ലൻഡിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തു. ഇവർക്കെതിര കൊലപാതകശ്രമത്തിന് കേസെടുത്തു. ആദ്യം ആരോപണം നിഷേധിച്ച യുവതി പിന്നീട് പൊലീസ് വിരളടയാളമടക്കമുള്ള വിശദമായ തെളിവുകളോടെ ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. 

അറസ്റ്റ്, കൊലപാതക ശ്രമത്തിന് കേസ്

തന്റെ അപ്പാർട്ട്‌മെന്റിന് മുന്നിൽ ജോലി ചെയ്യുന്നതിനെപ്പറ്റി നേരത്തെ അറിയിക്കാത്തതിലുള്ള അരിശം മൂലമാണ് അവർ കയർ മുറിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭാഗ്യവശാൽ ഇത്  സമുച്ചയത്തിലെ തന്നെ താമസക്കാരായ ഒരു ദമ്പതികൾ കാണുകയും ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. 

കെട്ടിടത്തിന്റെ 32-ാം നിലയിൽ നിന്ന് തൊഴിലാളികൾ ഇറങ്ങുന്നതിനിടെയാണ് 26-ാം നിലയിൽ വച്ച് യുവതി കയർ മുറിക്കുന്നത്. കയർ മുറിക്കാൻ യുവതിയെ പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാൽ അവരുടെ അപ്പാർട്ട്‌മെന്റിന് പുറത്തുള്ള ജോലിയിൽ അവർ അസ്വസ്ഥയായിരുന്നെന്നും അതിനാലാണ് യുവതി കൃത്യം ചെയ്തതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു