രാജ്യാന്തരം

മൃ​ഗങ്ങളിൽ നിന്ന് കിട്ടിയതോ അതോ ലാബിൽ സൃഷ്ടിച്ചതോ? കോവിഡ് മഹാമാരിയുടെ ഉത്ഭവം ഒരിക്കലും തിരിച്ചറിയാൻ കഴിയില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി 

സമകാലിക മലയാളം ഡെസ്ക്


വാഷിങ്ടൺ: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് 19 മഹാമാരിയുടെ ഉത്ഭവം ഒരിക്കലും തിരിച്ചറിയാൻ കഴിയില്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസി. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നതാണോ അതോ ലാബിൽ നിന്ന് ചോർന്നതാണോ എന്നതിനെക്കുറിച്ചുള്ള അവലോകനത്തിന്റെ കൂടുതൽ വിശദമായതുമായ പതിപ്പിലാണ് ഇക്കാര്യം പറയുന്നത്. 

കൃത്യമായ വിലയിരുത്തൽ നടക്കില്ല

സാഴ്സ് കോവ് 2 മനുഷ്യരിലേക്ക് പകരാൻ സ്വാഭാവിക ഉത്ഭവവും ലാബ് ചോർച്ചയും വിശ്വസനീയമായ അനുമാനങ്ങളാണെന്നാണ് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ (ODNI) രഹസ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിൽ ഏതിനാണ് കൂടുതൽ സാധ്യതയെന്ന കൃത്യമായ വിലയിരുത്തൽ നടത്താനാകുമോ എന്ന കാര്യത്തിൽ വിശകലന വിദഗ്ധർ വിയോജിപ്പറിയിച്ചു. 

ജൈവായുധമാണെന്ന നിർദ്ദേശങ്ങളും നിരസിച്ചു

കൊറോണ വൈറസ് ഒരു ജൈവായുധമായാണ് ഉത്ഭവിച്ചതെന്ന നിർദ്ദേശങ്ങളും റിപ്പോർട്ട് നിരസിച്ചു. ഇങ്ങനെ പറയുന്നവർക്ക്  വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് നേരിട്ട് പ്രവേശനമില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്ന ആരോപണം ഇവർക്കെതിരെ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് ആ​ഗോളതലത്തിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾക്ക് ചൈനയെ എത്രമാത്രം കുറ്റപ്പെടുത്തണം എന്ന തീവ്രമായ രാഷ്ട്രീയ വാക്ക്പോരിനിടയിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഓഗസ്റ്റിൽ പുറത്തിറക്കിയ 90 ദിവസത്തെ അവലോകനത്തിന്റെ അപ്‌ഡേറ്റാണ് വെള്ളിയാഴ്ച പുറപ്പെടുവിച്ച പിതിയ റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

പഞ്ചസാരയ്‌ക്ക് പകരം ശർക്കര; ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലത്

മലയാളത്തിലെ 10 'നടികർ' സംവിധായകർ

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കുടകിലെ 16 വയസുകാരിയുടെ കൊലപാതകം: തല കണ്ടെടുത്തു, ജീവനൊടുക്കിയത് പ്രതിയല്ല, സഹോദരിയെ കൊല്ലാന്‍ എത്തിയപ്പോള്‍ അറസ്റ്റ്