രാജ്യാന്തരം

'ഇസ്ലാമിന്റെ ശത്രുവിന്റെ പിടിയില്‍ നിന്ന് രക്ഷിക്കണം'; കശ്മീരിനെ മോചിപ്പിക്കാന്‍ താലിബാനെ ക്ഷണിച്ച് അല്‍ ഖ്വയ്ദ 

സമകാലിക മലയാളം ഡെസ്ക്

താലിബാനെ കശ്മീരിനെ മോചിപ്പിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച് അൽ ഖ്വയ്ദ. അഫ്ഗാനിസ്ഥാനെ സ്വതന്ത്രമാക്കിയെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അൽ ഖ്വയ്ദയുടെ പ്രതികരണം. 

ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയിൽ നിന്ന് കശ്മീരിനെ രക്ഷിക്കാൻ സാധിക്കണമെന്ന് അൽഖ്വായ്ദ പറയുന്നു. കശ്മീരിന് പുറമെ സോമാലിയ, യമൻ തുടങ്ങിയ ഇടങ്ങളിലും താലിബാന്റെ സഹായം അൽഖ്വയ്ദ തേടുന്നു. 

അതേസമയം, താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യക്കാരുടെ മടങ്ങിവരവ്, സുരക്ഷ എന്നീ വിഷയങ്ങളിൽ ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേർ മുഹമ്മദ് അബ്ബാസുമായാണ് ദോഹയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് കൂടിക്കാഴ്ച നടന്നത്. താലിബാന്റെ ആവശ്യപ്രകാരമാണ് ചർച്ച നടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. 

അഫ്ഗാൻ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകരപ്രവർത്തനങ്ങൾക്ക് താവളമാകരുതെന്ന മുന്നറിയിപ്പും താലബാന് മുന്നിൽ ഇന്ത്യ വെച്ചിട്ടുണ്ട്. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാൻ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു