രാജ്യാന്തരം

മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റിന്റെ സഹോദരനെ താലിബാന്‍ വെടിവച്ച് കൊന്നു 

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: താലിബാന്‍ വിരുദ്ധപ്രതിപക്ഷ കക്ഷികളുടെ നേതാവായ അംറുള്ള സലേയുടെ സഹോദരനെ താലിബാന്‍ സര്‍ക്കാര്‍ വധിച്ചു. റൂഫുള്ള അസീസിയെ
താലിബാന്‍ സൈന്യം വധിച്ചതായി അദ്ദേഹത്തിന്റെ കുടുംബമാണ് അറിയിച്ചത്.  മുന്‍ അഫ്ഗാന്‍ വൈസ് പ്രസിഡന്റാണ് അംറുള്ള സലേ.
 
താലിബാന്‍ സൈന്യം പഞ്ച്ഷീറിന്റെ പ്രവശ്യയുടെ നിയന്ത്രണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. റൂഫുള്ള അസീസിയെ താലിബാന്‍  സൈന്യം വെടിവച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.  

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വെടിവച്ച് കൊന്നത്. എന്നാല്‍ മൃതദേഹം മറവ് ചെയ്യാന്‍ താലിബാന്‍സൈന്യം അനുവദിച്ചില്ലെന്നും അവിടെ കിടന്നഴുകട്ടെയെന്നാണ് പറഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു. പഞ്ച്ഷീര്‍ പ്രവശ്യ പിടിച്ചെടുക്കുന്നതിനിടെയുള്ള ഏറ്റുമുട്ടലിലാണ് റൂഫുള്ള അസീസി കൊല്ലപ്പട്ടെതെന്നാണ് താലിബാന്‍ വാര്‍ത്താ വിതരണ ഏജന്‍സി പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി