രാജ്യാന്തരം

അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിചിത്രവാദവുമായി യുവാവ്. തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും സ്റ്റീവ് കോള്‍ബേണ്‍ വാദിക്കുന്നു. ഇതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയതായും സ്റ്റീവ് കോള്‍ബേണ്‍ വിവരിക്കുന്നു.

പറമ്പിലെ മരത്തിന്റെ മുകളില്‍ എന്തോ വട്ടമിട്ടുപറക്കുന്നത് കണ്ട് നോക്കി. പറക്കുംതളികയാണ് എന്ന് മനസിലായി. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ പറക്കുംതളികയിലേക്ക് വലിച്ചുകയറ്റിയതായി സ്റ്റീവ് കോള്‍ബേണ്‍ അവകാശപ്പെടുന്നു. മെഡിക്കല്‍ സംവിധാനങ്ങളുള്ള പ്രത്യേക മുറിയിലേക്ക് തന്നെ കൊണ്ടുപോയി. അവിടെ വച്ച് തന്നോട് കിടക്കാന്‍ അന്യഗ്രഹജീവി ആവശ്യപ്പെട്ടതായി യുവാവ് വാദിക്കുന്നു. 

തുടര്‍ന്ന് തന്റെ ശരീരത്തിലേക്ക് ഒരു ചിപ്പ് കടത്തിവിട്ടു. സ്റ്റൈയിന്‍ലെസ് സ്റ്റീല്‍ കൊണ്ടുള്ള ഉപകരണം ഉപയോഗിച്ചാണ് ചിപ്പ് കടത്തിവിട്ടത്. ഈ ഉപകരണത്തില്‍ നിന്ന് അള്‍ട്രാവൈലറ്റ് രശ്മികള്‍ പ്രസരിക്കുന്നത് കാണാന്‍ സാധിച്ചു. തട്ടിക്കൊണ്ടുപോയതിന് ശേഷം തന്റെ ജീവിതം തന്നെ മാറിമറഞ്ഞതായും സ്റ്റീവ് കോള്‍ബേണ്‍ പറയുന്നു. 

തന്റെ ഭാര്യയ്ക്കും സമാനമായ അനുഭവം ഉണ്ടായി. തന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ വിവാഹമോചനത്തില്‍ വരെ കൊണ്ടുചെന്ന് എത്തിച്ചതായും യുവാവ് വിവരിക്കുന്നു. ഇത്തരം അനുഭവങ്ങളില്‍ ഭാര്യ ഒട്ടും സന്തോഷവതിയായിരുന്നില്ല. ഇതിനെല്ലാം കാരണക്കാരന്‍ താനാണെന്ന് ഭാര്യ ആരോപിച്ചു. ഇതിന് പിന്നാലെ തന്നെ ഉപേക്ഷിച്ച് ഭാര്യ പോയതായും സ്റ്റീവ് കോള്‍ബേണ്‍ പറയുന്നു.

ഇത്തരം അതിന്ദ്രീയ ശക്തികളെ തേടിയുള്ള അന്വേഷണം മൂലം തനിക്ക് ജോലി വരെ നഷ്ടപ്പെട്ടു. ശരീരത്തില്‍ കടത്തിവിട്ട ചിപ്പ് വിശകലനം ചെയ്യാന്‍ സ്ഥാപനത്തിന്റെ ഉപകരണം ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് കമ്പനി തന്നെ പറഞ്ഞുവിട്ടതെന്നും സ്റ്റീവ് കോള്‍ബേണ്‍ വാദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'ചിലപ്പോൾ ചതിച്ചേക്കാം, ഇടി കൊള്ളുന്ന വില്ലനാകാൻ താല്പര്യമില്ല'; ആസിഫ് അലി പറയുന്നു

പെരുമഴ വരുന്നു, വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ കനക്കും; മുന്നറിയിപ്പ്

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ