രാജ്യാന്തരം

തേനീച്ചകളുടെ ആക്രമണം; 63 പെൻ​ഗ്വിനുകൾ ചത്തു; അപൂർവം

സമകാലിക മലയാളം ഡെസ്ക്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ കടൽത്തീരത്ത് വംശനാശ ഭീഷണി നേരിടുന്ന 63 ആഫ്രിക്കൻ പെൻ​ഗ്വിനുകളെ ചത്ത നിലയിൽ കണ്ടെത്തി. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റാണ് ഇവ ചത്തതെന്നാണ് പ്രാഥമിക നി​ഗമനം. ദ​ക്ഷിണാഫ്രിക്കൻ ഫൗണ്ടേഷൻ ഫോർ കൺസർവേഷൻ ഓഫ് കോസ്റ്റർ ബേർഡ്സ് ആണ് വിവരം പുറത്തുവിട്ടത്. 

കേപ്ടൗണിന് സമീപമുള്ള സൈമൺസ് ടൗണിലാണ് സംരക്ഷിത വിഭാ​ഗത്തിൽപ്പെട്ട പെൻ​ഗ്വിനുകളെ ചത്ത നിലയിൽ കണ്ടത്. ചത്ത തേനീച്ചകളെയും പരിസരത്ത് നിന്ന് കണ്ടെത്തി. 

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൻ​ഗ്വിനുകളുടെ കണ്ണുകൾക്ക് ചുറ്റും തേനീച്ചക്കുത്തേറ്റതിന്റെ പാടുകളുണ്ടെന്ന് മൃ​ഗ ഡോക്ടർ ഡേവിഡ് റോബർട്സ് പറഞ്ഞു. സംഭവം വളരെ അപൂർവമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ദക്ഷിണാഫ്രിക്കൻ തീരങ്ങളിലും ദ്വീപുകളിലും കാണുന്ന വംശനാശം നേരിടുന്ന ആഫ്രിക്കൻ പെൻ​ഗ്വിനുകളെ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വേഴ്സിന്റെ ചുവപ്പ് പട്ടികയിൽ പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലോക്‌സഭ തെര‍ഞ്ഞെടുപ്പ്; അഞ്ചാം ഘട്ടം മെയ് 20ന്, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും

അനീഷ്യയുടെ ആത്മഹത്യ: സിബിഐ അന്വേഷിക്കണം; ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍

സംസ്ഥാനത്ത് ഇന്നും മഴ; രണ്ട് ജില്ലകളിൽ അതിതീവ്രം, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം