രാജ്യാന്തരം

വിമാനം 37,000 അടി ഉയരത്തില്‍; പൈലറ്റുമാര്‍ ഉറങ്ങിപ്പോയി, ഒടുവിൽ...

സമകാലിക മലയാളം ഡെസ്ക്

അഡിസ് അബാബ: വിമാനം പറക്കുന്നതിനിടെ പൈലറ്റുമാര്‍ ഉറങ്ങിപ്പോയി. ഇതേത്തുടര്‍ന്ന് വിമാനത്തിന്റെ ലാന്‍ഡിങ് ആശയക്കുഴപ്പത്തിലായി. സുഡാനിലെ ഖാര്‍ത്തൂമില്‍ നിന്ന് എത്യോപ്യന്‍  തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള ഏത്യോപ്യന്‍ എയര്‍ലൈന്‍സ് പറത്തുന്നതിനിടെയായിരുന്നു സംഭവം.

തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഏവിയേഷന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.  ET343 വിമാനം വിമാനത്താവളത്തെ സമീപിച്ചപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയെങ്കിലും വിമാനം ഇറങ്ങാന്‍ തുടങ്ങിയില്ല. പൈലറ്റുമാര്‍ ഉറങ്ങിയപ്പോയതോടെ, ബോയിംഗ് 737ന്റെ ഓട്ടോപൈലറ്റ് സംവിധാനം മൂലം വിമാനം 37,000 അടിയില്‍ കുതിച്ചു.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പലതവണ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിമാനം ഇറങ്ങേണ്ട റണ്‍വേ മറികടന്നതോടെ ഓട്ടോപൈലറ്റ് വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് അലാറം മുഴങ്ങിയതോടെയാണ്, പൈലറ്റുമാര്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. 

തുടര്‍ന്ന് 25 മിനിറ്റിനുശേഷം അവര്‍ വിമാനം റണ്‍വേയില്‍ ഇറക്കി. വിമാനം സുരക്ഷിതമായി ഇറക്കാനായെന്നും ഭാഗ്യത്തിന് ആര്‍ക്കും അപായം സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മെയില്‍ ന്യൂയോര്‍ക്കില്‍ നിന്നും റോമിലേക്ക് പറന്ന വിമാനത്തിലും പൈലറ്റുമാര്‍ ഉറങ്ങിപ്പോയിരുന്നു. 38,000 അടി ഉയരത്തില്‍ പറക്കുമ്പോഴായിരുന്നു പൈലറ്റുമാരുടെ ഉറക്കം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കനയ്യകുമാറിന് നേരെ കയ്യേറ്റം; മഷിയേറ്; ആക്രമണത്തിന് പിന്നില്‍ എതിര്‍ സ്ഥാനാര്‍ഥിയെന്ന് ആരോപണം; വിഡിയോ

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി