രാജ്യാന്തരം

നീന്തുന്നതിനിടെ അമ്മയ്ക്ക് അപസ്മാരം, വെള്ളത്തിലേക്ക് എടുത്തുചാടി പത്തുവയസുകാരന്‍; അഭിനന്ദനപ്രവാഹം- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് മകന്‍ രക്ഷിച്ചു. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു. 

ഒക്ലഹോമയിലെ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് സംഭവം. നീന്തുന്നതിനിടെ അമ്മ അപസ്മാര ലക്ഷണം കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മകന്‍ വെള്ളത്തിലേക്ക് എടുത്തുചാടി അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ലോറി കീനിയാണ് തനിക്ക് ഉണ്ടായ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ലോറി കീനിയുടെ മകന്‍ ഗാവിനാണ് അമ്മയെ രക്ഷിച്ചത്. തന്നെ രക്ഷിച്ച മകനോട് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍മീഡിയയില്‍ മകന് അഭിനന്ദനപ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ