രാജ്യാന്തരം

വനിതാ എംപിയുടെ മുഖത്തടിച്ചു; കസേര എടുത്ത് ഏറ്‌; സെനഗല്‍ പാര്‍ലമെന്റില്‍ അടിയോട് അടി! വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഡാകര്‍: ബജറ്റ് സമ്മേളനത്തിനിടെ സെനഗല്‍ പാര്‍ലമെന്റില്‍ കയ്യാങ്കളി. വനിതാ എംപിയുടെ മുഖത്തടിച്ചതോടെയാണ് കയ്യാങ്കളിയിലെത്തിതയത്. ബജറ്റ് അവതരണത്തനിടെ പ്രതിപക്ഷ അംഗമായ മസാറ്റ് സാംബ് ഭരണകക്ഷി എംപിയുടെ ആമി എന്‍ഡിയായുടെ മുഖത്തടിക്കുകയായിരുന്നു. ഇതോടെ വനിതാ എംപി കസേരയെടുത്ത് ഭരണകക്ഷി അംഗങ്ങളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് അംഗങ്ങള്‍ തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പ്രതിപക്ഷ അംഗങ്ങളെ കസേര എടുത്ത് എറിയുന്നതിനിടെ വനിതാ എംപി നിലത്തുവീഴുന്നതും വീഡിയോയില്‍ കാണാം. അക്രമണത്തിനിടെ ചില എംപിമാര്‍ നടുത്തളത്തില്‍ വീഴുന്നതും കാണം. ഇതോടെ സമ്മേളനം താത്കാലികമായി നിര്‍ത്തിവച്ചു.

ആത്മീയ നേതാവിനെതിരെയുള്ള എന്‍ഡിയായോയുടെ വിമര്‍ശനമാണ് കയ്യാങ്കളിക്ക് കാരണമായത്. ഇതിനെതിരെ രംഗത്തുന്ന മസാറ്റ് സാംബിന്റെ പരാമര്‍ശത്തെ എന്‍ഡിയായോ പരിഹസിച്ചതോടെയാണ് ഇയാള്‍ വനിതാ എംപിയുടെ മുഖത്തടിച്ചത്. ഇതോടെ നിയമസഭയില്‍ വലിയ തോതില്‍ വാക്കേറ്റവും ആക്രമണവും ഉണ്ടായി. മുഖത്തടിച്ച് എംപിക്ക് നേരെ കസേര വലിച്ചെറിഞ്ഞതിന് പിന്നാലെ എംപി സഭയുടെ നടുത്തളത്തില്‍ വീഴുകയും ചെയ്തു. മറ്റ് ചില അംഗങ്ങള്‍ ആക്രമണം തടയാന്‍ രംഗത്തെത്തുകയും ചെയ്തു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി