രാജ്യാന്തരം

റഷ്യന്‍ സൈന്യം തമ്പടിച്ച ഹോട്ടല്‍ തകര്‍ത്ത് യുക്രൈന്‍; 200പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ ആക്രമണത്തില്‍ 200 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ സൈനികര്‍ താമസിച്ചിരുന്ന മെലിറ്റോപോളിലെ ഹോട്ടലിന് നെരെയാണ് യുക്രൈന്‍ സൈന്യം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. അമേരിക്ക നല്‍കിയ ലോങ് റേഞ്ച് ആര്‍ട്ടിലറികള്‍ ഉപയോഗിച്ചാണ് യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയത്. 

യുദ്ധത്തില്‍ മെലിറ്റോപോള്‍ നഗരം റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ഹോട്ടലിന് നേരെ യുക്രൈന്‍ സൈന്യം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ആക്രമണം നടന്നതായി റഷ്യയുടെ ഭാഗത്തുനിന്നും സ്ഥിരീകരണം വന്നിട്ടുണ്ട്. 200 സൈനികര്‍ കൊല്ലപ്പെട്ടതായി പുറത്താക്കപ്പെട്ട യുക്രൈന്‍ ഗവര്‍ണര്‍ ഇവാന്‍ ഫെഡറോവ് പറഞ്ഞു. എന്നാല്‍ രണ്ടുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് റഷ്യ നിയമിച്ച ഗവര്‍ണര്‍ പറയുന്നത്. 

മെലിറ്റോപോള്‍ നരത്തില്‍ നിന്നും 50 മൈല്‍ അകലെ കടലില്‍ നിന്നാണ് യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയത്. അതേസമയം, തലസ്ഥാനമായ കീവില്‍ റഷ്യ ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി