രാജ്യാന്തരം

'രാജ്യത്തെ സംബന്ധിച്ച് അടുത്ത 24 മണിക്കൂർ നിർണായകം'- യുക്രൈൻ പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുന്നതിനിടെ, യുക്രൈനെ സംബന്ധിച്ചിടത്തോളം അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ബ്രിട്ടീഷ് പ്രസിഡന്റ് ബോറിസ് ജോൺസണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് സെലൻസ്‌കി ഇക്കാര്യം അറിയിച്ചത്.

റഷ്യൻ ആക്രമണത്തെ ചെറുക്കുന്ന സെലൻസ്‌കിയുടെ നേൃത്വപാടവത്തെ ജോൺസൺ പ്രകീർത്തിച്ചു. യുദ്ധത്തിൽ യുക്രൈനു വേണ്ടി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തതായി യുകെ സർക്കാരിന്റെ വക്താവ് അറിയിച്ചു.

അതിനിടെ റഷ്യ– യുക്രൈൻ ചർച്ചകൾക്കായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ബെലാറൂസിൽ എത്തി. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചർച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ വച്ചാണ് ചർച്ച. 

ബെലാറൂസ് തലസ്ഥാനമായ മിൻസ്കിൽ വച്ച് ചർച്ച ചെയ്യാമെന്നായിരുന്നു റഷ്യൻ നിർദേശം. എന്നാൽ, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാൽ അവിടെ ചർച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി പറ‍ഞ്ഞത്. തുർക്കിയിലോ അസർബൈജാനിലോ ചർച്ചയാകാമെന്നായിരുന്നു നിലപാട്. 

ചെർണോബിൽ ആണവ ദുരന്ത മേഖലയ്ക്കു സമീപമാണ് ബലാറസിന്റെ ഈ അതിർത്തി പ്രദേശം. ഇതുമായി ബന്ധപ്പെട്ട് സെലെൻസ്‌കിയും ബെലാറൂസ് രാഷ്ട്രത്തലവൻ അലക്സാണ്ടർ ലുകഷെങ്കോയും ഫോണിൽ സംസാരിച്ചു. പിന്നാലെ സെലെൻസ്കി ബെലാറൂസിൽ വച്ചുള്ള ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി