രാജ്യാന്തരം

വാക്സിൻ എടുക്കാത്തവർ വിദേശത്ത് പോകേണ്ട; യുഎഇയിൽ ഇന്നു മുതൽ യാത്രാവിലക്ക്

സമകാലിക മലയാളം ഡെസ്ക്

ദുബായ്; കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ. കോവിഡ് വാക്സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടു ഡോസ് വാക്സിനൊപ്പം ബൂസ്റ്റർ ഡോസും സ്വീകരിച്ചാൽ മാത്രമേ യുഎഇ പൗരന്മാർക്ക് വിദേശയാത്ര സാധ്യമാകൂ. 

ഇവർക്ക് വിലക്കിൽ നിന്ന് ഇളവ്

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് യാത്ര വിലക്കിൽ ഇളവ് നൽകിയിട്ടുണ്ട്. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. പൗരന്മാർ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. 

 കോവിഡ് കേസുകൾ ഉയരുന്നു

കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. അതേ സമയം യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു.  രാജ്യത്ത് കഴിഞ്ഞ ദിവസം 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍