രാജ്യാന്തരം

അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 5.3 തീവ്രത, 26 മരണം, 700ലധികം വീടുകൾ തകർന്നു 

സമകാലിക മലയാളം ഡെസ്ക്

കാബൂൾ: പശ്ചിമ അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യു എസ് ജിയോളജിക്കൽ സർവേ പറഞ്ഞു. 

മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യയുടെ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകൾ തകർന്നു. വീടുകളുടെ മേൽക്കൂര തകർന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മലമ്പ്രദേശം ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും മരണസംഘ്യ കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി