രാജ്യാന്തരം

രണ്ടു ട്രെയിനുകള്‍ക്കിടയില്‍ അകപ്പെട്ടു, അണുവിട വ്യതിചലിക്കാതെ കുതിച്ചുപാഞ്ഞ് കുതിര, അമ്പരപ്പ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

രോ ദിവസവും മൃഗങ്ങളുടെ രസകരവും അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് പുറത്തുവരുന്നത്. ഇപ്പോള്‍ അത്തരത്തില്‍ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന ഒരു വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന രണ്ട് ട്രെയിനുകള്‍ക്കിടയില്‍ അകപ്പെട്ടിട്ടും നിര്‍ത്താതെ ഓടുന്ന വെള്ളക്കുതിരയുടെ ദൃശ്യമാണിത്. 

രണ്ട് റെയില്‍പാളങ്ങള്‍ക്കിടയിലാണ് വെള്ളക്കുതിര . ഇരുവശത്തു നിന്നും ട്രെയിനെത്തിയതോടെയാണ് കുതിര കുടുങ്ങിയത്. എങ്ങും നില്‍ക്കാതെ കുതിര മുന്നോട്ട് തന്നെ കുതിച്ചു. മറുവശത്തു നിന്നെത്തിയ ട്രെയിന്‍ കടന്നുപോയതോടെയാണ് കുതിര  രക്ഷപ്പെട്ടത്. ശ്വാസം അടക്കിപ്പിടിച്ചാണ് ട്രെയിനിലുണ്ടായിരുന്നവര്‍ ഈ ദൃശ്യം കണ്ടത്. ഈജിപ്തിലാണ് സംഭവം നടന്നത്.

ഐപിഎസ് ഓഫിസറായ ദീപാന്‍ഷു കബ്രയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. മറുവശത്തേക്കുള്ള ട്രെയിന്‍ പോയതോടെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കുതിര സമീപത്തെ ട്രാക്കിലേക്ക് കയറിയാണ് ഓട്ടം തുടര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി