രാജ്യാന്തരം

മൂന്നു വയസുകാരി 29ാം നിലയില്‍ നിന്നും വീണുമരിച്ചു; ദാരുണം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ കെട്ടിടത്തിന്റെ 29ാം നിലയിലെ ബാല്‍ക്കണിയില്‍നിന്നു വീണ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.  കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

കുഞ്ഞ് വീണശബ്ദം കേട്ട് അച്ഛന്‍ താഴെയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുട്ടി ജനലില്‍കൂടി താഴേക്കു വീണതായാണ് വിവരം. അഞ്ചാം നിലയിലേക്ക് വലിയ ശബ്ദത്തോടെയാണ് കുട്ടി വീണതെന്ന് അയല്‍വാസികള്‍ പറയുന്നു.

പത്തോ അതില്‍ താഴെയോ പ്രായമുള്ള കുട്ടി താമസിക്കുന്നുണ്ടെങ്കില്‍, മൂന്നോ അതിലധികമോ അപാര്‍ട്‌മെന്റുകളുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ വിന്‍ഡോ ഗാര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ന്യൂയോര്‍ക്ക് സിറ്റി നിയമങ്ങളില്‍ പറയുന്നുണ്ട്. ഈ അപ്പാര്‍ട്ടുമെന്റില്‍ അത്തരത്തില്‍ വിന്‍ഡോ ഗാര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവത്തെകുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം