രാജ്യാന്തരം

ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് അന്തരിച്ചു. 73 വയസായിരുന്നു. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ അസ്വഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. മരണവാർത്ത ഡോണൾഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.

ഇവാനയുടെ മരണത്തിൽ ട്രംപ് ദുഃഖം രേഖപ്പെടുത്തി. ഇവാന മനോഹരിയും വിസ്മയിപ്പിക്കുന്ന സ്ത്രീ ആയിരുന്നു എന്നാണ് ട്രംപ് കുറിച്ചത്. അവരുടെ സന്തോഷവും അഭിമാനവും മൂന്ന് മക്കളായിരുന്നു. അവരെയോർത്ത് ഏറെ അഭിമാനിച്ചിരുന്നു. അതുപോലെ തങ്ങളും അവളിൽ അഭിമാനിക്കുന്നുവെന്നും ട്രംപ് കുറിച്ചു. 

ചെക്ക് റിപ്പബ്ലിക്കിൽ ജനിച്ച ഇവാന മോഡലും സ്കീയിംഗ് താരവുമായിരുന്നു. 1977 ലായിരുന്നു ട്രംപുമായുള്ള വിവാഹം. 1992ൽ ഇരുവരും വിവാഹമോചിതരായി. ഡോണൾഡ‍് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവർ മക്കളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്