രാജ്യാന്തരം

റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അനിശ്ചിതത്വത്തിലും ഉഴറുന്ന ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 134 പേരാണ് റനിലിനെ അനുകൂലിച്ചത്. 

113 വോട്ടാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. എതിരാളിയായ ഡള്ളാസ് അലഹപ്പെരുമയ്ക്ക് 82 വോട്ടു നേടാനേ കഴിഞ്ഞുള്ളൂ. ഇടതുപക്ഷ പാര്‍ട്ടിയായ ജിവിപിയുടെ അനുറ കുമാര ദിസ്സനായകെയ്‌ക്കേ മൂന്നു വോട്ടാണ് കിട്ടിയത്. 

നിലവില്‍ ആക്ടിക് പ്രസിഡന്റ് ആയ റനില്‍ ആറു തവണ ലങ്കന്‍ പ്രധാനമന്ത്രിയായിരുന്നു. 

225 അംഗ പാര്‍ലമെന്റില്‍ 223 പേരാണ് പ്രസിഡന്റിന തെരഞ്ഞെടുക്കാന്‍ വോട്ടു രേഖപ്പെടുത്തിയത്. രണ്ടു പേര്‍ വിട്ടുനിന്നു. നാലു വോട്ട് അസാധുവായി.

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗോതബായ രജപക്‌സെ രാജിച്ചതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. ഗോതബായയുടെ ശേഷിച്ച കാലയളവിലായിരിക്കും റനില്‍ വിക്രമ സിംഗെ പ്രസിഡന്റാവുക. 

കഴിഞ്ഞ 44 വര്‍ഷത്തിനിടെ ഇതാദ്യമാണ് പാര്‍ലമെന്റ് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. സാധാരണ ജനകീയ വോട്ടിലൂടെയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക