രാജ്യാന്തരം

ലോക്ക്ഡൗൺ നീക്കിയത് രണ്ടു ദിവസം മുൻപ്, വീണ്ടും സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച് ചൈന

സമകാലിക മലയാളം ഡെസ്ക്

ഷാങ്ഹായ്; നിയന്ത്രണം നീക്കി രണ്ടു ദിവസത്തിനു ശേഷം വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. ഷാങ്ഹായിയിൽ 14 ദിവസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടു മാസം നീണ്ട സമ്പൂർണ അടച്ചിടൽ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും നിയന്ത്രണം നിലവിൽ വന്നത്. 

നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതിയ ലോക്ക്ഡൗൺ. കഴിഞ്ഞ ദിവസം ഇവിടെ പുതുതായി 7 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയുടെ സീറോ കോവിഡ് സ്ട്രാറ്റജിയുടെ ഭാ​ഗമായാണ് നിയന്ത്രണം. എന്നാൽ ഷാങ്ഹായിലെ ബിസിനസ് സ്ഥാപനങ്ങളും കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി മാത്രമേ പൊതു​ഗതാ​ഗതമാർ​ഗങ്ങൾ ഉപയോ​ഗിക്കാനാവൂ. 

ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ് രണ്ടുമാസം പൂർണമായി അടച്ചിട്ടതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ലോക്ഡൗൺ പിൻവലിച്ച സമയത്തും യാത്രാനിയന്ത്രണം കർശനമാക്കിയിരുന്നു. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ