രാജ്യാന്തരം

പാമ്പിനെ വളഞ്ഞാക്രമിച്ച് പക്ഷികള്‍, കണ്ണുകള്‍ കൊത്തിപ്പറിച്ചു; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ പാമ്പിനെ വളഞ്ഞാക്രമിക്കുന്ന ഒരു കൂട്ടം പക്ഷികളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സൗത്ത് ആഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള ഡെനോകെങ് ഗെയിം റിസര്‍വിലാണ് സംഭവം. ആരോ മാര്‍ക്ക്ഡ് ബാബ്ലേഴ്‌സ് എന്നറിയപ്പെടുന്ന പക്ഷികളും ഗ്ലോസ്സി സ്റ്റാര്‍ലിങ് എന്നു വിളിക്കുന്ന കുരുവികളും ചേര്‍ന്നാണ് പാമ്പിനെ ആക്രമിച്ചത്. ചെറിയ പാമ്പിനെ ഇവ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

പാമ്പ് കുറച്ച് സമയം ചെറുത്ത് നിന്നെങ്കിലും പരാജയപ്പെട്ടു. ആക്രമണത്തെ തുടര്‍ന്ന് പാമ്പിന്റെ രണ്ട് കണ്ണും പക്ഷികള്‍ കൊത്തിപ്പറിച്ചിരുന്നു. അവശനിലയിലായ പാമ്പിനെ ഉപേക്ഷിച്ച് പക്ഷികളും അവിടെനിന്ന് പറന്നകന്നു.

ഈ വാർത്ത കൂടി വായിക്കൂ

വനത്തില്‍ ദൃശ്യം പകര്‍ത്തുന്നതിനിടെ കരടി കണ്ടു!, പിന്നെ സംഭവിച്ചത് - വീഡിയോ 
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എൻഡിഎ ഒറ്റക്കെട്ട്, മോദിയെ നേതാവായി തെരഞ്ഞെടുത്തു; പിന്തുണച്ച് നായിഡുവും നിതീഷും

മോശം കാലാവസ്ഥ; ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു

ഇന്ത്യയുടെ ബൗളിങ് കരുത്തില്‍ വീണ് അയര്‍ലന്‍ഡ്; നൂറു കടന്നില്ല; വിജയലക്ഷ്യം 97 റണ്‍സ്

റിക്രൂട്ട്‌മെന്റ് പരിശീലനത്തിനെത്തിയ 17കാരനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമം; മുൻ സൈനികൻ അറസ്റ്റിൽ

'ജയിപ്പിച്ച സഖാക്കൾക്ക് ചോക്ലേറ്റ് എങ്കിലും വാങ്ങി നൽകണം'; സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാ​​ഗമെന്ന് ദല്ലാൾ നന്ദകുമാർ