രാജ്യാന്തരം

ഒരു ലിറ്റര്‍ പെട്രോളിന് 233 രൂപ; ഡീസലിന് 263; പാകിസ്ഥാനില്‍ വില കുതിക്കുന്നു

സമകാലിക മലയാളം ഡെസ്ക്


ഇസ്ലാമബാദ്: പാകിസ്ഥാനില്‍ പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. ലിറ്ററിന് 233രൂപ 89 പൈസയാണ് ഇന്നത്തെ വില. പെട്രോളിയം ഉത്പന്നങ്ങളുടെ സബ്‌സിഡി വഹിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പാക് ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് വില കൂട്ടിയത്. ലിറ്ററിന് 24രൂപ 3 പൈസയാണ് വര്‍ധിപ്പിച്ചത്.

വ്യാഴാഴ്ച മുതല്‍ ഒപെട്രോള്‍ വില
രുലിറ്റര്‍ പെട്രോളിന് 233. 89 രൂപയും ഡീസലിന് 263.31 രൂപയുമായിരിക്കും. മണ്ണെണ്ണ  ലിറ്ററിന് 211. 43രൂപയാണെന്ന് പാക് മന്ത്രിയെ ഉദ്ധരിച്ച് ജിയോ ന്യസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തതെന്നും സബ്‌സിഡി നല്‍കി ഇമ്രാന്‍ ഖാന്‍ പെട്രോള്‍ വില ബോധപൂര്‍വം കുറയ്ക്കുകയായിരുന്നു അതിന്റെ ആഘാതമാണ് ഈ നടപടിയക്ക് ഇടയാക്കിയതെന്നും ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും