രാജ്യാന്തരം

ലണ്ടനില്‍ പോളിയോ വൈറസ് സാമ്പിളുകള്‍, കണ്ടെത്തിയത് മലിനജലത്തില്‍ നിന്ന്; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

സമകാലിക മലയാളം ഡെസ്ക്


ലണ്ടൻ: ലണ്ടനിലെ മലിന ജലത്തിൽ നിന്ന് പോളിയോ വൈറസ് സാമ്പിളുകൾ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. വാക്‌സിനുകളിൽ നിന്ന് ഉണ്ടായതെന്ന് സംശയിക്കുന്ന പോളിയോ വൈറസാണ് കണ്ടെത്തിയിരിക്കുന്നത്. ടൈപ്പ് 2 വാക്‌സിൻഡെറൈവ്ഡ് പോളിയോ വൈറസ് (VDPV2) കണ്ടെത്തിയതായാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. 

വൈറസ് മനുഷ്യ ശരീരത്തിലേക്ക് കടന്നിട്ടില്ലെന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ പറയുന്നത്. ‌ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജാ​ഗ്രത തുടരാനാണ് നിർദേശം. ഓറൽ പോളിയോ വാക്‌സിനേഷന് ശേഷം കുട്ടികളുടെ മലവിസർജനങ്ങൾ കലർന്ന മലിനജലം വഴി വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ എന്നാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്താൻ ശ്രമിക്കുന്നത്.

ഏറെ വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് അഞ്ച് വയസിൽ താഴെയുളള കുട്ടികളെ മാരകമായി ബാധിക്കുന്ന പോളിയോ തുടച്ചു നീക്കാനായത്. എന്നാൽ 1988 മുതൽ വാക്സിനേഷന്റെ ഫലമായി പോളിയോ വൈറസിനെ 99 ശതമാനം പ്രതിരോധിക്കാൻ സാധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍