രാജ്യാന്തരം

വീണ്ടും ഇരട്ടത്തലയുള്ള പാമ്പ്; വൈറല്‍ ചിത്രം 

സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. പാമ്പുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ഇരട്ടത്തലയുള്ള പാമ്പിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പ് പിടിത്ത വിദഗ്ധന്‍ നിക്ക് ഇവാന്‍സ് ആണ് ചിത്രം പങ്കുവെച്ചത്. പൂന്തോട്ടത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. 

സതേണ്‍ ബ്രൗണ്‍ വിഭാഗത്തില്‍പ്പെട്ടതാണ് പാമ്പ്. വിഷമില്ലാത്ത പാമ്പായതിനാല്‍ അപകടകാരിയല്ല. പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കൗതുകം ജനിപ്പിച്ചതായി നിക്ക് ഇവാന്‍സ് പറയുന്നു. തലയും ഉടലും വ്യത്യസ്ത ദിശയില്‍ നീങ്ങാന്‍ ശ്രമിക്കുന്നതാണ് കൗതുകം തോന്നിപ്പിച്ചതെന്നും ഇവാന്‍സ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്