രാജ്യാന്തരം

റഷ്യന്‍ ടാങ്കിന് മുന്നില്‍ ചങ്കുറപ്പോടെ യുക്രൈന്‍ പൗരന്‍, തടഞ്ഞുനിര്‍ത്തി; 'ആത്മാഭിമാനത്തിന്റെ നിമിഷങ്ങള്‍'-വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ, ഓടുന്ന റഷ്യന്‍ ടാങ്ക് തടഞ്ഞുനിര്‍ത്തി യുക്രൈന്‍ പൗരന്‍. നിരായുധനായ യുവാവ് സഞ്ചരിക്കുന്ന ടാങ്ക് വെറും കൈ ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യുക്രൈന്‍ വിദേശകാര്യമന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചത്.

ബാക്ക്മാച്ചിലാണ് സംഭവം നടന്നത്. വലിപ്പമേറിയ റഷ്യന്‍ ടാങ്കാണ് തെരുവില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് യുവാവ് തടഞ്ഞുനിര്‍ത്തിയത്. യുവാവ് സര്‍വ്വശക്തിയുമെടുത്ത് പിന്നിലേക്ക് തള്ളിയതിനെ തുടര്‍ന്ന് ടാങ്ക് നിര്‍ത്തുകയായിരുന്നു. 

തുടര്‍ന്ന് റോഡില്‍ യുവാവ് മുട്ടുകുത്തി ഇരുന്നു. ഈസമയത്ത് ആയുധധാരിയായ ഒരു റഷ്യന്‍ സൈനികനും നാട്ടുകാരും ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം. യുവാവിന്റെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി