രാജ്യാന്തരം

യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യം; യുക്രൈന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി യുഎസ് പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്


വാര്‍സോ: യുക്രൈനിലെ മന്ത്രിമാരുമായും  ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. രണ്ട് യുക്രൈന്‍ മന്ത്രിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. റഷ്യയുടെ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനിയന്‍ സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്.

യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവും യുക്രൈനില്‍ നിന്ന് പോളണ്ടിലെത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയത്.റഷ്യയുടെ ആക്രമണം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഫെബ്രുവരി 22-ന് വാഷിംഗ്ടണില്‍ വെച്ച് ബൈഡന്‍ കുലേബയെ കണ്ടിരുന്നു.

സിറ്റി സെന്ററിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. യുദ്ധം ആരംഭിച്ചത് മുതല്‍ യുക്രൈന്‍ അഭയാര്‍ത്ഥികളുടെ നിരന്തരമായ പ്രവാഹമുള്ള വാര്‍സോ ട്രെയിന്‍ സ്റ്റേഷന് എതിര്‍വശത്താണ് ചര്‍ച്ച നടന്ന ഹോട്ടല്‍. ഇവിടെയുള്ള അഭായര്‍ത്ഥികളുമായും ബൈഡന്‍ കൂടിക്കാഴ്ച നടത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു