രാജ്യാന്തരം

യുഎസിൽ കനത്ത മഞ്ഞുവീഴ്ച; അൻപതിന് മുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് വൻ അപകടം; തീപിടിത്തം; മൂന്ന് മരണം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൻ: അമേരിക്കയിലെ പെൻസിൽവാനിയയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ദേശീയ പാതയിൽ വൻ അപകടം. ദേശീയപാതയിൽ അൻപതിന് മുകളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. 

സ്‌കുൽകിൽ കൗണ്ടിയിൽ തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡ്രൈവർമാർക്ക് വ്യക്തമായി റോഡ് കാണാൻ കഴിയാതെ കൂട്ടിയിടി ഉണ്ടായത്. ട്രക്കുകളും ട്രാക്ടർ ട്രെയ്‌ലറുകളും കാറുകളും ഉൾപ്പെടെ അൻപതിന് മുകളിൽ വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടി ഉണ്ടായതെന്നു പൊലീസ് പറഞ്ഞു.

മഞ്ഞു വീണു കിടക്കുന്ന വഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങൾ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നതിന്റെ വീഡിയോ പുറത്തുവന്നു. കാറുകൾ റോഡിൽ നിന്നു തെന്നി മാറുന്നതും വമ്പൻ ട്രക്കുകൾ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതും വീഡിയോയിൽ കാണാം. 

പലരും വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട ശേഷം സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടി രക്ഷപ്പെടുന്നതും കാണാം. കൂട്ടിയിടിയെ തുടർന്ന് ചില വാഹനങ്ങളിൽനിന്ന് തീ ഉയരുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകരെത്തിയാണ് ആശുപത്രികളിലെത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്