രാജ്യാന്തരം

45കാരിയെ കൊലപ്പെടുത്തി; ആടിന് മൂന്ന് വര്‍ഷം തടവ് 

സമകാലിക മലയാളം ഡെസ്ക്

 
അകുവൽ യോൾ: സ്ത്രീയെ കൊന്നതിന് ചെമ്മരിയാടിന് മൂന്നുവർഷം തടവുശിക്ഷ നൽകി പ്രാദേശിക കോടതി. ദക്ഷിണ സുഡാനിലാണ് വിചിത്ര വിധി. സംഭവത്തിൽ ഉടമ നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആടിന് ശിക്ഷ വിധിച്ചത്.

നാല്പത്തിയഞ്ചുകാരി ആദിയു ചാപ്പിങ്  ഈ മാസം ആദ്യമാണ് ആടിന്റെ കുത്തേറ്റ്‌ മരിച്ചത്. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ സ്ത്രീ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം. ‌സംഭവത്തിന് പിന്നാലെ പൊലീസ് എത്തി ആടിനെ പിടിച്ചുകെട്ടി. 

അടുത്ത മൂന്നുവർഷം ആട് സുഡാനിലെ ലേക്സ്‌ സ്റ്റേറ്റ് അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തെ സൈനിക ക്യാമ്പിൽ കഴിച്ചുകൂട്ടി ശിക്ഷ അനുഭവിക്കണം.  മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഉടമ ഡുവോണി മന്യാങ് ധാൽ അഞ്ച് പശുക്കളെ കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്