രാജ്യാന്തരം

43 പേരുമായി പറന്ന വിമാനം ടാൻസാനിയയിൽ തടാകത്തിൽ തകർന്നുവീണു; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഡോഡോമ സിറ്റി: 39 യാത്രക്കാരുമായി പറന്ന വിമാനം ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ തടാകത്തിൽ തകർന്നുവീണു. 39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വടക്കുപടിഞ്ഞാറൻ നഗരമായ ബുക്കോബയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനം തകർന്നത്.  

മോശം കാലാവസ്ഥയെത്തുടർന്നായിരുന്നു അപകടം. 26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്ന് റീജിനൽ കമ്മിഷണർ ആർബർട്ട് ചാലമില അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
 
ടാൻസാനിയയിലെ സ്വകാര്യ എയർലൈനായ പ്രിസിഷൻ എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്