രാജ്യാന്തരം

ജന്മദിന ആഘോഷത്തിനിടെ കുപ്പിവെള്ളത്തില്‍ ആസിഡ് കലര്‍ത്തി നല്‍കി, രണ്ടു കുട്ടികള്‍ ആശുപത്രിയില്‍; റെസ്‌റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: കുപ്പിവെള്ളത്തില്‍ ആസിഡ് കലര്‍ത്തി രണ്ടു കുട്ടികള്‍ക്ക് നല്‍കിയ സംഭവത്തില്‍ റെസ്റ്റോറന്റ് മാനേജര്‍ അറസ്റ്റില്‍. രണ്ടു കുട്ടികളും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് റെസ്റ്റോറന്റ് മാനേജര്‍ അടക്കം സ്ഥാപനത്തിലെ ആറ് ജീവനക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പാകിസ്ഥാനില്‍ ലാഹോറിലെ ഹിസ്‌റ്റോറിക് ഗ്രേറ്റര്‍ ഇക്ബാല്‍ പാര്‍ക്കിലെ പോയറ്റ് റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ജന്മദിന പാര്‍ട്ടി റെസ്‌റ്റോറന്റില്‍ നടത്തുന്നതിനിടെയാണ് രണ്ടു കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. റെസ്റ്റോറന്റിലെ ജീവനക്കാര്‍ വിതരണം ചെയ്ത കുപ്പിവെള്ളത്തില്‍ ഒരെണ്ണം എടുത്ത് ബന്ധു അഹമ്മദ് കൈ കഴുകാന്‍ പോയപ്പോള്‍ പൊള്ളലേറ്റതായി മുഹമ്മദ് ആദില്‍ പറയുന്നു. 

മുഹമ്മദ് ആദിലാണ് കുടുംബത്തിലെ എല്ലാവരെയും വിളിച്ചുവരുത്തി റെസ്‌റ്റോറന്റില്‍ ജന്മദിന പാര്‍ട്ടി നടത്തിയത്. കുപ്പിവെള്ളം ഉപയോഗിച്ച് കൈ കഴുകുന്നതിനിടെ പൊള്ളലേറ്റ കുട്ടി കരയാന്‍ തുടങ്ങി. അതിനിടെ കുപ്പിവെള്ളത്തില്‍ നിന്ന് വെള്ളം കുടിച്ച രണ്ടര വയസുള്ള മറ്റൊരു കുട്ടിക്കും അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഛര്‍ദ്ദിക്കാന്‍ തുടങ്ങിയ രണ്ടര വയസുകാരിയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളില്‍ രണ്ടര വയസുകാരിയുടെ നില ഗുരുതരമായി തുടരുന്നതായി ആദില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് റെസ്റ്റോറന്റ് പൂട്ടിച്ചു. അസാധാരണ സംഭവമാണെന്നും എല്ലാ വശങ്ങളും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

ഇരുചക്രവാ​ഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 640 രൂപ

'കണ്ടപ്പോൾ ഞെട്ടിപ്പോയി, മകളെ തിരിച്ചറിയാൻ പോലും പറ്റിയില്ല, മൂക്കിൽ നിന്ന് രക്തം വന്ന പാട്'; വിസ്മയയുടെ ​ഗതി വരാതിരുന്നത് ഭാ​ഗ്യമെന്ന് പിതാവ്

ചൈനക്ക് കനത്ത തിരിച്ചടി; ഇറാനിലെ ചബഹാർ തുറമുഖം 10 വർഷത്തേക്ക് ഇന്ത്യക്ക്