രാജ്യാന്തരം

വിമാനത്തില്‍ പാമ്പ്; പരിഭ്രാന്തരായി നിലവിളിച്ച് യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂജേഴ്‌സി:  അമേരിക്കന്‍ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാര്‍. ഫ്ളോറിഡയിലെ ടാംപ സിറ്റിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്ക് പോയ യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ 2038 എന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.

എയര്‍പോര്‍ട്ടിലെ വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് സ്റ്റാഫും പോര്‍ട്ട് അതോറിറ്റി പോലിസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫിസര്‍മാരും ചേര്‍ന്ന് പാമ്പിനെ പിടികൂടിയതായും പിന്നീട് പാമ്പിനെ കാട്ടില്‍ വിട്ടതായും അധികൃതര്‍ പറഞ്ഞു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിനുശേഷം വിമാനം പരിശോധനയ്ക്ക് വിധേയമാക്കി. 

ഫ്‌ളോറിഡയില്‍ പൊതുവേ കാണപ്പെടുന്ന ഗാര്‍ട്ടര്‍ പാമ്പാണ് വിമാനത്തില്‍ കയറിപ്പറ്റിയത്. ഇവ പൊതുവേ നിരുപദ്രവകാരികളും, വിഷമില്ലാത്ത ഇനത്തില്‍ പെട്ടവയുമാണെന്നും അധികൃതര്‍ വ്യ്ക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കല്ലെടുത്ത് തലയ്ക്കടിക്കാന്‍ ശ്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മര്‍ദിച്ചു

പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി; രാജസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

തലയിണക്കടയുടെ മറവില്‍ ലഹരിമരുന്ന് വില്‍പ്പന, പെരുമ്പാവൂരില്‍ ഒഡിഷ സ്വദേശി പിടിയില്‍

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്ത് തുടങ്ങിയോ?, വേണ്ട പ്രധാനപ്പെട്ട രേഖകള്‍

രണ്ട് മാസം മാത്രം ആയുസ്‌ ! പന്നിയുടെ വൃക്ക സ്വീകരിച്ച റിച്ചാര്‍ഡ് സ്ലേമാന്‍ മരണത്തിന് കീഴടങ്ങി