രാജ്യാന്തരം

'മാവോയ്ക്ക് തുല്യന്‍'; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് മൂന്നാം തവണയും ഷി

സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഷി ജിന്‍പിങ് (69) തുടരും. മൂന്നാംതവണയാണ് ചൈനീസ് പ്രസിഡന്റ് കൂടിയായ ഷിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. ഇതോടെ, മാവോ സേതുങ്ങിന് ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ടേം വരുന്ന നേതാവായി ഷി. 

ശനിയാഴ്ച അവസാനിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഷി ജിന്‍പിങ്ങിനെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 

പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലേക്ക് 205പേരെ തെരഞ്ഞെടുത്തു. ഇതില്‍ ഷി ജിന്‍പിങിനെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. ഷി കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമനെന്ന് വിശേഷിക്കപ്പെട്ടിരുന്ന പ്രധാന മന്ത്രി ലി കെക്വിയാങിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഇതേത്തുടര്‍ന്ന് ലി പൊളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയില്‍ നിന്നും പുറത്തായി. ഇതോടെ, രാജ്യത്തെ രണ്ടാമത്തെ ശക്തനായ നേതാവിന്റെ രാഷ്ടയ്രീയ ജീവിതത്തിന് അന്ത്യമായതാണ് കണക്കാക്കപ്പെടുന്നത്. 

അറുപത്തിയേഴുകാരനായ ലി ഒരു ഘട്ടത്തില്‍ ചൈനീസ് പ്രസിഡന്റ് ആവുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന നേതാവാണ്. ഷി ജിന്‍പിങ്ങ് മൂന്നാം തവണയും നേതൃത്വത്തിലേക്കെത്തിയ പാര്‍ട്ടി കോണ്‍ഗ്രസോടെ, സാമ്പത്തിക പരിഷ്‌കരണങ്ങളുടെ വക്താവായ ലി പൂര്‍ണമായും പിന്തള്ളപ്പെട്ടു.

ഏഴു പേരാണ്, പുനസ്സംഘടിപ്പിക്കപ്പെട്ട കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവായത്. ഷി ജിന്‍പിങ്ങിനു സ്ഥാനത്തു തുടരാന്‍ അനുവദിക്കുന്ന വിധത്തില്‍ പാര്‍ട്ടി ഭരണഘടനയില്‍ വരുത്തിയ മാറ്റം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ദേശീയ അജന്‍ഡയ്ക്കും കോണ്‍ഗ്രസ് രൂപം നല്‍കി.

പാര്‍ട്ടി നേതൃത്വത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നതെന്ന്, പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനച്ചടങ്ങിനെ അഭിസംബോധന ചെയ്ത് ഷി ജിന്‍പിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'