രാജ്യാന്തരം

ഉദ്ഘാടനം ചെയ്യുന്നതിനിടെ പാലം തകര്‍ന്നു വീണു; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെ പാലം തകര്‍ന്നുവീഴുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ വൈറലാകുന്നു. പാലത്തിന്റെ ഒരുഭാഗത്ത് കയറിനിന്ന് ഉദ്ഘാടക റിബണ്‍ മുറിച്ചതിന് പിന്നാലെയാണ് പാലം തകര്‍ന്നുവീണത്.

പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നദിയ്ക്ക് കുറുകെ പാലം നിര്‍മിച്ചതെന്നാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ ഖാമാ പ്രസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതരെല്ലാം ഉദ്ഘാടനത്തിനായി പാലത്തിന്റെ മുകളില്‍ കയറിയതോടെ പാലം തകര്‍ന്നുവീഴുകയായിരുന്നു. ഉദ്ഘാടക റിബണ്‍ മുറിക്കുന്നതും തൊട്ടുപിന്നാലെ പാലം തകരുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇവരെ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!