രാജ്യാന്തരം

കനത്ത നാശം വിതച്ച് ഇയാൻ ചുഴലിക്കാറ്റ്, മിന്നൽ പ്രളയം; അമേരിക്കയിൽ 20 ലക്ഷം വീടുകൾ ഇരുട്ടിൽ, ഒറ്റപ്പെട്ട് ജനങ്ങൾ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ഇയാൻ ചുഴലിക്കാറ്റിൽ അമേരിക്കയിൽ വൻ നാശനഷ്ടം. തെക്കു പടിഞ്ഞാറൻ ഫ്ലോറിഡയിലാണ് ചുഴലിക്കാറ്റും മിന്നൽ പ്രളയവും കനത്ത നാശം വിതച്ചത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി പേർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈദ്യുതി ബന്ധം പാടെ തകർന്നതോടെ പ്രദേശം മണിക്കൂറുകളോളം ഇരുട്ടിലായി. 

അമേരിക്കയിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ബുധനാഴ്ച രാത്രി വീശിയടിച്ചത്. ഫ്ലോറിഡ പെനിൻസുലയിലാണ് കാറ്റിന്റെ പ്രഭവ കേന്ദ്രം. പിന്നീട് ഇതു മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. മിന്നൽ പ്രളയവും ജനത്തെ വലച്ചു. 

മിന്നൽ പ്രളയത്തെ തുടർന്ന് ഫ്ലോറിഡയിലെ ഒരു ആശുപത്രിയിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാ​ഗത്തിൽ വെള്ളം കയറിയതോടെ രോ​ഗികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിൽ ആശുപത്രി മേൽക്കൂരയുടെ ഒരു ഭാ​ഗവും പറന്നു പോയി. ഐസിയുവിലടക്കം വെള്ളം കയറിയതോടെ വെന്റിലേറ്ററിലുള്ള രോ​ഗികളെ പോലും ഒഴിപ്പിക്കേണ്ടി വന്നു. 

ചുഴലിക്കാറ്റിനെ തുടർന്ന് പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. ഫ്ലോറിഡയിൽ വൈദ്യുതി ബന്ധം താറുമാറായതിനെ തുടർന്ന് 20 ലക്ഷം വീടുകളും സ്ഥാപനങ്ങളുമടക്കം ഇരുട്ടിലായി. മൂന്ന് കൗണ്ടികളിലെ ഏതാണ്ട് എല്ലാ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതിയില്ലാത്ത സ്ഥിതിയാണ്. 

ചില കൗണ്ടികളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സൗത്ത് കരോലിന, നോർത്ത് കരോലിന, ജോർജിയ, വിർജീനിയ എന്നിവിടങ്ങളിലെ ഗവർണർമാരെല്ലാം മുൻകൂട്ടി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി