രാജ്യാന്തരം

നാറ്റോ അംഗത്വം നേടി ഫിന്‍ലന്‍ഡ്; റഷ്യയ്ക്ക് കനത്ത തിരിച്ചടി 

സമകാലിക മലയാളം ഡെസ്ക്

നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വം നേടി ഫിന്‍ലന്‍ഡ്. റഷ്യയുടെ എതിര്‍പ്പ് നിലനില്‍ക്കെയാണ് ഫിന്‍ലന്‍ഡിന് നാറ്റോയില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്. ഇതോടെ, നാറ്റോ അംഗരാജ്യങ്ങളുടെ എണ്ണം 31 ആയി. നാറ്റോയിലെ പ്രധാന സഖ്യകക്ഷിയായ തുര്‍ക്കി പാര്‍ലമെന്റ് ഫിന്‍ലന്‍ഡിന്റെ ആവശ്യം അംഗീകരിച്ചതോടെയാണ് സഖ്യ പ്രവേശനം സാധ്യമായത്. അതേസമയം, ഫിന്‍ലന്‍ഡിനൊപ്പം അപേക്ഷ നല്‍കിയ സ്വീഡന്റെ കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. 

യുക്രൈന്‍ യുദ്ധം കൊടുമ്പിരികൊണ്ടു നില്‍ക്കുമ്പോഴുള്ള അയല്‍രാജ്യത്തിന്റെ നാറ്റോ പ്രവേശനം റഷ്യയ്ക്ക് തിരിച്ചടിയാണ്. നാറ്റോയില്‍ ചേര്‍ന്നാല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ചേരിചേരാ നയമാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ചുവന്നിരുന്നത്. എന്നാല്‍ യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ, നാറ്റോയ്‌ക്കൊപ്പം ചേരാന്‍ ഫിന്‍ലന്‍ഡ് തീരുമാനിക്കുകയായിരുന്നു. യുക്രൈന്റെ നാറ്റോ പ്രവേശന ആവശ്യം ഇതുവരെയും സാധ്യമായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഫിന്‍ലന്‍ഡിന് അംഗത്വം നല്‍കിയത്. ശേഷം, നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡ് പതാക ഉയര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു