രാജ്യാന്തരം

കാറിന്റെ എന്‍ജിനില്‍ കുടുങ്ങി, നായ്ക്കുട്ടി അള്ളിപ്പിടിച്ച് കിടന്നത് 30 മൈല്‍ ദൂരം; അത്ഭുത രക്ഷപ്പെടല്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കാറിന്റെ എന്‍ജിനില്‍ കുടുങ്ങിയ നായ്ക്കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. നായ്ക്കുട്ടി എന്‍ജിനില്‍ കുടുങ്ങിയത് അറിയാതെ 30 മൈല്‍ ദൂരമാണ് കാര്‍ ഓടിച്ചത്. പാര്‍ക്കിങ് സ്ഥലത്ത് കാറിന്റെ അടിയില്‍ നിന്ന് ശബ്ദം കേട്ട് മറ്റൊരു യാത്രക്കാരനാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് നായക്കുട്ടിയെ രക്ഷിക്കാനായത്.

നായ്ക്കുട്ടി എന്‍ജിനില്‍ കുടുങ്ങിയത് അറിയാതെ, അമേരിക്കയിലെ കന്‍സാസ് മുതല്‍ മിസോറി വരെയാണ് കാര്‍ ഓടിച്ചത്. 30 മൈല്‍ ദൂരമാണ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ അളളിപ്പിടിച്ച് നായ്ക്കുട്ടി യാത്ര ചെയ്തത്. പാര്‍ക്കിങ് സ്ഥലത്ത് വച്ച് കാറിന്റെ അടിയില്‍ നിന്ന് ശബ്ദം കേട്ട് മറ്റൊരു യാത്രക്കാരന്‍ കാറിന്റെ ഉടമയെ വിളിച്ചുവരുത്തുകയായിരുന്നു.

മെക്കാനിക്കിന്റെ സഹായത്തോടെയാണ് നായയെ പുറത്തെടുത്തത്. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റില്‍ നായ കയറിയിരുന്ന സമയത്താണ് കാര്‍ മുന്നോട്ടെടുത്തത്. വണ്ടിയുടെ അടിയില്‍ നായ ഉണ്ടെന്ന് അറിയാതെ വാഹനം ഓടിക്കുകയായിരുന്നു. ഇതോടെ പുറത്തേയ്ക്ക് പോകാന്‍ വഴിയില്ലാതെ നായ്ക്കുട്ടി കുടുങ്ങുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ഹൗസ്ഫുൾ ഷോകൾ; പുത്തൻ റെക്കോഡുമായി "ഗുരുവായൂരമ്പല നടയില്‍"

കീം 2024: ഫാര്‍മസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

'തെറിച്ചു നിൽക്കണം, ഒരു മാതിരി ചത്ത പോലെ ആയിപ്പോകരുത്'; വൈറലായി എമ്പുരാൻ ലൊക്കേഷൻ വീഡിയോ

'ഇതൊക്കെ നിസാരം'; പാമ്പിനെ ഒറ്റയടിക്ക് വിഴുങ്ങി മൂങ്ങ- വൈറല്‍ വീഡിയോ