രാജ്യാന്തരം

ആകാശത്ത് നിന്ന് 'പറന്നെത്തി'; കൈയില്‍ ചുറ്റിവരിഞ്ഞ പാമ്പ് 64കാരിയെ ആക്രമിച്ചു, ഒടുവില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: റോഡിലൂടെ നടക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറയാറുണ്ട്. പാമ്പിനെ പേടിച്ചിട്ടാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇനി നടക്കുമ്പോള്‍ ഒരു കണ്ണ് ആകാശത്തേയ്ക്ക് കൂടി വേണം. അമേരിക്കയില്‍ ഒരു സ്ത്രീക്ക് ഉണ്ടായ അനുഭവമാണ് ഇനി നടക്കുമ്പോള്‍ മുകളിലേക്ക് കൂടി നോക്കണമെന്ന് പറയാന്‍ കാരണം.

ടെക്‌സാസില്‍ 64കാരിയുടെ ദേഹത്ത് ആകാശത്ത് നിന്നാണ് പാമ്പ് വന്നുവീണത്. പറമ്പിലെ ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം നടന്നുപോകുന്നതിനിടെയാണ് പെഗ്ഗി ജോണ്‍സിന്റെ ദേഹത്ത് ആകാശത്ത് നിന്ന് പാമ്പ് വന്നുവീണത്. വലതുകൈയിലാണ് വന്നുവീണത്. 

കൈയില്‍ ചുറ്റിയ പാമ്പ് പെഗ്ഗി ജോണ്‍സിന്റെ മുഖം ലക്ഷ്യമാക്കി കൊത്താനാഞ്ഞു. നിമിഷങ്ങള്‍ക്കകം ആകാശത്ത് നിന്ന് പറന്നിറങ്ങിയ പരുന്ത് പെഗ്ഗി ജോണ്‍സിന്റെ വലതു കൈയില്‍ ചുറ്റിയിരുന്ന പാമ്പിനെ കൊത്തിയെടുത്ത് പറന്നുയര്‍ന്നു.പാമ്പിനെ കൊത്തിയെടുത്ത് പറന്നുപോകുന്നതിനിടെ, അബദ്ധത്തില്‍ പരുന്തിന്റെ കാലില്‍ നിന്ന് വിട്ടുപോയതാകാം ദേഹത്ത് വന്നുവീണതെന്നാണ് നിഗമനം.

അപ്രതീക്ഷിതമായി കൈയില്‍ പാമ്പിനെ കണ്ട് താന്‍ അലമുറയിട്ട് കരഞ്ഞതായി പെഗ്ഗി ജോണ്‍സ് പറയുന്നു. 'എന്നാല്‍ പാമ്പ് കൈയില്‍ അമര്‍ത്തി. ഞാന്‍ കൈ കുടഞ്ഞ് പാമ്പിനെ കളയാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പ് എന്നെ ആക്രമിക്കാനാണ് ശ്രമിച്ചത്. എന്റെ കണ്ണടയില്‍ ഒന്നിലധികം തവണ കൊത്തി. അതിനിടെയാണ് പരുന്ത് പറന്നിറങ്ങിയത്. പാമ്പിനെ ലക്ഷ്യമാക്കി വന്ന പരുന്ത് എന്റെ കൈ പിടിച്ചു വലിച്ചു.  പരുന്തിന്റെ കാലിലെ നഖം കൊണ്ടും എനിക്ക് പരിക്കേറ്റു'- പെഗ്ഗി ജോണ്‍സ് പറയുന്നു. പാമ്പിന്റെയും പരുന്തിന്റെയും ആക്രമണത്തില്‍ ദേഹത്ത് മുറിവേറ്റ പെഗ്ഗി ജോണ്‍സിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്