രാജ്യാന്തരം

മുൻഭാര്യ ഉൾപ്പെടെ മൂന്ന് പേരെ വെടിവെച്ച് കൊന്ന് ബോഡി ബിൽഡർ, ഇൻസ്റ്റഗ്രാമിൽ ലൈവ് വിഡിയോ, കണ്ടത് 12,000 പേർ 

സമകാലിക മലയാളം ഡെസ്ക്

സരായേവോ: മുൻ ഭാര്യയെ ഉൾപ്പെടെ മൂന്ന് പേരെ കൊല്ലുന്നത് ഇൻസ്റ്റ​ഗ്രാമിൽ ലൈവ് സ്ട്രീം ചെയ്‌ത ശേഷം ബോഡി ബിൽഡർ ആത്മഹത്യ ചെയ്‌തു. ബോസ്നിയയിലെ വടക്കുകിഴക്കൻ പട്ടണമായ ഗ്രഡാകാക്കിൽ വെള്ളിയാഴ്‌ചയാണ് ഈ ഞെട്ടിക്കുന്ന കൊലപാതക പരമ്പര അരങ്ങേറിയത്. 35കാരനായ നെർമിൻ സുലെജ്‌മാനോവിച്ചാണ് കൊലപാതകങ്ങൾ നടത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. 

ഒരു പുരുഷനും ഇയാളുടെ ഇളയ മകനുമാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. വെള്ളിയാഴ്‌ച രാവിലെ 'നിങ്ങൾ ഇപ്പോൾ ഒരു തത്സമയ വധശിക്ഷയ്‌ക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്ന് ഇൻസ്റ്റ​ഗ്രാമിൽ ലൈവ് വിഡിയോ പോസ്റ്റ് ചെയ്‌തു കൊണ്ടായിരുന്നു തുടക്കം. അടുത്ത വിഡിയോയിൽ കാമറ മുഖത്താകെ ചോരയൊലിക്കുന്ന ഒരു സ്ത്രീയുടെ നേരെ തിരിച്ചു. തുടർന്ന് ഇവർക്ക് നേരെ വെടിവെക്കുകയായിരുന്നു. സമീപത്ത് ഒരു കുട്ടിയുടെ കരച്ചിലും കേൾക്കാമായിരുന്നു.

'ഞാൻ ഒരു കുട്ടിയുടെ പിതാവാണ്. ഒരാഴ്ച എന്റെ കുട്ടിയെ എന്നിൽ നിന്നും ഇവൾ ഒളിപ്പിച്ചു വെച്ചു. എനിക്കെതിരെ ​ഗാർഹിക പീഡനത്തിന് പരാതിയും നൽകി'- സുലെജ്‌മാനോവ് വിഡിയോയിൽ പറഞ്ഞു. തുടർന്ന് നിലത്തു കിടക്കുന്ന കുട്ടിയെ കാണിക്കുന്നുണ്ട്. ആരെങ്കിലും കുട്ടിയെ വന്ന് രക്ഷിക്കൂ എന്നും ഇയാൾ വിഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് മൂന്നാമതും ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ ലൈവ് വന്ന് താൻ മറ്റ് കൊലപാതകങ്ങൾ കൂടി നടത്തിയെന്ന് സമ്മതിക്കുന്നു. 12000 പേർ ലൈവ് വിഡിയോ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. ഇതിൽ 126 പേർ വിഡിയോയ്ക്ക് ലൈക്ക് അടിച്ചു. വിഡിയോ പിന്നീട് ഇയാളുടെ പേജിൽ നിന്നും പൊലീസ് നീക്കി. 

കൊലപാതക ശേഷം പുറത്തിറങ്ങിയ ഇയാൾ കണ്ണിൽ കണ്ട ആളുകളെ ആക്രമിക്കുകയായിന്നു. ഇതിൽ ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും ഒരു പുരുഷനും ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ഇയാൾ സ്വയം വെടി വെച്ച് മരിക്കുകയായിരുന്നു. സംഭവത്തിൽ ബോസ്നിയൻ ഫെഡറേഷൻ പ്രധാന മന്ത്രി നെർമിൻ നിക്‌സിക് ഖേദം പ്രകടിപ്പിച്ചു. വാക്കുകൾ കിട്ടുന്നില്ലെന്നും. മരിച്ചവരുടെ ജീവൻ തിരിച്ചു കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇയാൾ നേരത്തെ ലഹരിക്കേസിലും പൊലീസുകാരെ ആക്രമിച്ച കേസിലും അറസ്റ്റിലായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി