രാജ്യാന്തരം

ചുലഴിക്കാറ്റില്‍ കിമ്മിന്റെ ചിത്രം പാറിപ്പോകാതെ നോക്കണം!; ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ചുലഴിക്കാറ്റ് അടിക്കുമ്പോള്‍ കിം ജോങ് ഉന്നിന്റെ ചിത്രങ്ങള്‍ പറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര കൊറിയ. ഖനൂന്‍ ചുഴലിക്കാറ്റ് രാജ്യത്തേക്ക് കടക്കാന്‍ പോകുന്നത് സംബന്ധിച്ച മുന്നറിയിപ്പിലാണ്, ജനങ്ങളുടെ ആദ്യ പരിഗണന പരമാധികാരിയുടേയും പിതാമഹന്‍മാരുടേയും ഛായാചിത്രങ്ങളും പ്രതിമകളും സംരക്ഷിക്കുന്നതില്‍ ആയിരിക്കണമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരിക്കുന്നത്. 

ചുഴലിക്കാറ്റിന്റെ ഫലമായി കനത്ത മഴയാണ് ഉത്തര കൊറിയയില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഉത്തര കൊറിയയില്‍ എല്ലാ വീടുകളിലും ഓഫീസുകളിലും കിം ജോങ് ഉന്നിന്റെയും മുന്‍ ഭരണാധികാരിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും അദ്ദേഹത്തിന്റെ പിതാവും രാജ്യത്തിന്റെ സ്ഥാപകനുമായ കിം ഇല്‍ സങിന്റെയും ചിത്രങ്ങളുണ്ട്. നിരത്തുകളില്‍ ഇവരുടെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം പ്രതികമകളിലും ചിത്രങ്ങളിലും എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ കനത്ത ശിക്ഷയാണ് ലഭിക്കുക. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍