രാജ്യാന്തരം

ആകാശത്തുനിന്ന് കൂറ്റന്‍ ഐസ് കട്ട പതിച്ചു; വീടിന് കേടുപാട്, നടുങ്ങി കുടുംബം

സമകാലിക മലയാളം ഡെസ്ക്

മേരിക്കയില്‍ ആകാശത്തു നിന്ന് വീടിന് മുകളില്‍ കൂറ്റന്‍ ഐസ് കട്ട പതിച്ചു. യുഎസിലെ മാസോചുസെറ്റിസിലാണ് സംഭവം നടന്നത്. ഐസ് കട്ട വീണ് വീടിന്റെ റൂഫിന് കേടുപാട് സംഭവിച്ചു. 

ആകാശത്തിലൂടെ പോയ വിമാനത്തില്‍ നിന്ന് വലിയ ഐസ് കട്ട വീണതാകാം എന്നാണ് വീട്ടുകാര്‍ കരുതുന്നത്. രാത്രിയില്‍ മേല്‍ക്കൂരയില്‍ എന്തോ വലിയ സാധനം പതിച്ച ശബ്ദം കേട്ടു നോക്കിയപ്പോഴാണ് ഐസ് കട്ട കണ്ടതെന്ന് വീടിന്റെ ഉടമസ്ഥരായ ജെഫ് ഇല്‍ഗും ഭാര്യ അമേലിയ റെയിന്‍വിലെയും പറഞ്ഞു. 

ശബ്ദം കേട്ടയുടനെ, ഉറങ്ങിക്കിടന്ന കുട്ടികളെയും എടുത്ത് പുറത്തേക്ക് ഓടി. നോക്കുമ്പോള്‍, ഐസ് കട്ടയുടെ വലിയൊരു ഭാഗം വീടിന്റെ റൂഫില്‍ പതിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു-ജെഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

'പൃഥ്വിരാജിന്റെ കണ്ണിലെ ആത്മവിശ്വാസം നജീബിന് ചേരില്ല, കുറയ്‌ക്കാൻ ബോധപൂർവം ശ്രമിച്ചിരുന്നു'

കനത്ത മഴയില്‍ പള്ളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

ജിഷ കൊലപാതകം: വധശിക്ഷയ്ക്കെതിരെ പ്രതിയുടെ അപ്പീലിൽ നാളെ വിധി

'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു