രാജ്യാന്തരം

വ്യാഴം ഇനി ഉപ​ഗ്രഹങ്ങളുടെയും രാജാവ്; 12 പുതിയ ഉപ​ഗ്രഹങ്ങളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: സൗരയൂഥത്തിലെ ഏറ്റവും വലിയ ​ഗ്രഹമായ വ്യാഴത്തിന് ചുറ്റും പുതിയതായി 12 ഉപ​ഗ്രഹങ്ങളെ കൂടി കണ്ടെത്തി. ഇതോടെ ഏറ്റവും കൂടുതൽ ഉപ​ഗ്രഹങ്ങളുള്ള ​ഗ്രഹമെന്ന സ്ഥാനം ശനിയിൽ നിന്നും വാതകഭീമനായ വ്യാഴം സ്വന്തമാക്കി. 92 ഉപ​ഗ്രഹങ്ങളാണ് ഇപ്പോൾ വ്യാഴത്തിന് ചുറ്റും പരിക്രമണം ചെയ്യുന്നത്. ശനിക്ക് ചുറ്റും ഇതുവരെ 83 ഉപ​ഗ്രഹങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്.  

വാഷിങ്‌ടണിലെ കാർണിജ് ഇൻസ്റ്റിറ്റ്യൂഷൻ സയൻസിലെ ജ്യോതിശാസ്ത്രജ്ഞരായ സ്‌കോട്ട് ഷെപ്പേഡാണ് കണ്ടെത്തലിന് പിന്നിൽ. ഉപകരണങ്ങളുടെ സ്ഥിരീകരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മൈനർ പ്ലാനെറ്റ് സെന്റർ പ്രസിദ്ധീകരിച്ചു.

വ്യാഴവും അതിന്റെ ഉപ​ഗ്രഹങ്ങളും ചേരുമ്പോൾ ഒരു ചെറിയ സൗരയൂഥം പോലെയാണെന്നാണ് കണ്ടെത്തൽ. വ്യാഴത്തിനെ ചുറ്റുന്നതിൽ ഇവയ്ക്ക് 340 ദിവസത്തിന്റെ വ്യത്യാസമുണ്ട്. ഇവയിൽ ഒൻപതെണ്ണം അകത്തുള്ള ഭ്രമണപഥത്തിലൂടെയാണ് പരിക്രമണം ചെയ്യുന്നത്. അതിൽ ഏറ്റവും പുറത്തുള്ള ഉപ​ഗ്രഹം വ്യാഴത്തെ ചുറ്റാൻ 550 ദിവസമെടുക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍